കബനി പുഴയോരത്ത് വീണ്ടും അറവുമാലിന്യം തള്ളി
എടവക: എടവക ഗ്രാമപഞ്ചായത്ത് ചാമാടിയിൽ കബനി പുഴയോരത്ത് വീണ്ടും അറവുമാലിന്യം കൊണ്ടിട്ടതായി പ്രദേശവാസികൾ പരാതിപ്പെട്ടു. കഴിഞ്ഞ കൂറേ കാലങ്ങളായി അറവുമാലിന്യങ്ങൾ പുഴയിലും പരിസര പ്രദേശങ്ങളിലും കൊണ്ടിട്ട് പരിസരം മലിനമാക്കുന്നത് പതിവ് കാഴ്‌ചയാണ്. അതീവ ദുർഗന്ധം വമിക്കുന്നതോടൊപ്പം തെരുവു നായ ശല്യം വർദ്ധിക്കുന്നതിനും ഇത് കാരണമായിട്ടുണ്ട്. പഞ്ചായത്ത് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥരെ നേരിട്ട് അറിയിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരം കാണൻ കഴിഞ്ഞിട്ടില്ല. നിരവധി ആളുകൾ കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന പുഴയാലാണ് മാലിന്യങ്ങൾ കൊണ്ടിട്ട് മലിനപ്പെടുത്തുന്നതെന്ന് സിപിഐഎം പാണ്ടിക്കടവ് ബ്രാഞ്ച് കമ്മറ്റി അരോപിച്ചു. സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൻ ശക്തമായ പ്രതിഷേധ നടപടികളുമായി മുൻപോട്ടു പോവാൻ തീരുമാനിച്ചതായി സിപിഐഎം അറിയിച്ചു.





Leave a Reply