May 5, 2026

മലയണ്ണാൻ ശല്യം രൂക്ഷം: തേങ്ങ മുഴുവൻ തുരന്നു തീർക്കുന്നു

0
IMG_20251020_112223
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ പോലെ മലയ ണ്ണാനും കർഷകർക്ക് ഭീഷണി. ഈ അടുത്ത കാലത്തായി കൃഷിയിടങ്ങളിൽ പെരുകിയിരിക്കുന്ന മലയണ്ണാനെ കൊണ്ട് കർഷകർ പൊറുതിമുട്ടുകയാണ്. ശല്യം രൂ ക്ഷമായ കൃഷിയിടങ്ങളിൽ തെങ്ങിൽ നിന്ന് ഒരു തേങ്ങ പോലും കിട്ടാത്ത അവസ്ഥയാണ്.
താഴെ നിന്ന് ഉയരത്തിലുള്ള തെങ്ങിലേക്കു നോക്കിയാൽ നിറ യെ തേങ്ങയുണ്ടെങ്കിലും വിളവെ ടുക്കാൻ നേരം അതിന് ഉള്ളിൽ ഒന്നും ഉണ്ടാകില്ലെന്ന് മാത്രം. ഡ്രി ല്ലർ ഉപയോഗിച്ചു തുരക്കുന്നതു പോലെ തേങ്ങയുടെ മുകൾ ഭാ ഗം തുരന്ന് മലയണ്ണാൻ തിന്നിട്ടു ണ്ടാകും. തെങ്ങിന്റെ മുകളിൽ നി ന്ന് തുരന്ന് ഭക്ഷിച്ച തേങ്ങ മുഴു വൻ കുറച്ചു നാളുകൾ കഴിഞ്ഞ് ചുവട്ടിൽ വീഴുമ്പോഴേ മലയണ്ണാൻ പണി പറ്റിച്ച കാര്യം കർഷ കർ അറിയുകയുള്ളൂ. വാക്കത്തി കൊണ്ട് വെട്ടിയാൽ പൊട്ടാൻ പ്രയാസമുള്ള ചിരട്ടയാണു മലയ ണ്ണാൻ നിഷ്പ്രയാസം തുരക്കുന്നത്.

വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമല്ല നില വിൽ മലയണ്ണാന്റെ ശല്യമുള്ളത്. വനത്തിൽ നിന്ന് കിലോമീറ്റർ അകലെയുള്ള സ്ഥലത്തു വരെ ശല്യം രൂക്ഷമാണ്. മലയണ്ണാന്റെ ശല്യമുള്ള പ്രദേശത്ത് തെങ്ങു ണ്ടെങ്കിലും തേങ്ങ പുറത്തു നിന്നു പണം കൊടുത്തു വാങ്ങേ ണ്ട അവസ്ഥയാണെന്നു കർഷ കർ പറയുന്നു. മലയണ്ണാൻ തേങ്ങ തുരക്കുന്ന ശബ്ദം കേട്ട് പടക്കവും മറ്റും ഉപയോഗിച്ച് ഓടി ച്ചാലും വീണ്ടുമെത്തി തേങ്ങ അട ക്കമുള്ള വിളകൾ തുരന്ന് നശിപ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *