തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ക്കെതിരെ സമരം ശക്തമാക്കും. അഡ്വ. എം.റഹമത്തുള്ള
കല്‍പ്പറ്റ.- സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വര്‍ഷത്തില്‍ നൂറ് ദിവസം തൊഴില്‍ നല്‍കുന്നതിന് വേണ്ടി മന്‍മോഹന്‍സിങ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അട്ടിമറിക്കയാണെന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹമത്തുള്ള പ്രസ്താവിച്ചു. തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്‍ വയനാട് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ.കെ റഫീക്ക് അദ്ധ്യക്ഷത വഹിച്ചു. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി നടപ്പിലാക്കിയ ഈ പദ്ധതിയില്‍ ഇന്ന് ലഭിക്കുന്ന കൂലി കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാന്‍ മതിയാവുകയില്ല. അതിനാല്‍ തൊഴിലുറപ്പ് തൊഴിലാളി കളുടെ കൂലി വര്‍ധിപ്പിക്കണം എന്നും അഡ്വ. എം.റഹമത്തുള്ള ആവശ്യപ്പെട്ടു. എസ് ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. തൊഴിലുറപ്പ് സംഘടനാ കാര്യങ്ങള്‍ സംസ്ഥാന ജനറല്‍സെക്രട്ടറി മുഹമ്മദ് മന്‍സൂര്‍ എന്ന കുഞ്ഞിപ്പ വിശദീകരിച്ചു. തൊഴിലുറപ്പ് സംസ്ഥാന വൈസ്പ്രസിഡന്റ് ലുഖ്മാന്‍ അരിക്കോട്, പാറക്കല്‍ മുഹമ്മദ്, എസ് ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍ കുട്ടി, ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ഇസ്മായില്‍, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ടി.ഹംസ, അബു ഗൂഡലായ്, ടി. ഖാലീദ്, കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എന്‍. മുസ്തഫ, തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്റെ ജില്ലാ ഭാരവാഹികളായ റംല മുഹമ്മദ് കട്ടയാട്, സി. റംല മുണ്ടോളി, പി.സമീറ, ടി.നസീമ ടീച്ചര്‍, എ. നദീറ മുസ്തഫ, പി.സുലൈഖ കാഞ്ഞായി, എസ്.റംല ഹംസ, യു. ഷൈബാന്‍സലാം, കെ. സുനീറകബീര്‍എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply