ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷ ത്തിനു തുടക്കം
ഇരുളം: സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷം തുടങ്ങി. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. ഇടവകയിലെ നിര്‍ധന കുടുംബത്തിന് ജൂബിലി സ്മാരകമായി നിര്‍മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം അദ്ദേഹം നിര്‍വഹിച്ചു. ആദ്യകാല കുടിയേറ്റ കര്‍ഷകരെയും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെയും ആദരിച്ചു.
ദിവ്യബലിയില്‍ മാര്‍ അലക്‌സ് താരാമംഗലം മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ.റോയി വട്ടക്കാട്ട് സഹകാര്‍മികനായി. പൊതുസമ്മേളനം സഹായമെത്രാന്‍ ഉദ്ഘാടനം ചെയ്തു. ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.ഡി. ജോസ് അധ്യക്ഷത വഹിച്ചു. ഫാ.റോയി വട്ടക്കാട്ട്, ഫാ.ബിജു മാവറ, ഫാ.സിറിന്‍ പൂച്ചാലിക്കളത്തില്‍, സിസ്റ്റര്‍ ജെസി പോള്‍(എസ്‌കെഡി,) ആല്‍ബര്‍ട്ട് കച്ചിറമറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂബിലി കമ്മിറ്റി കണ്‍വീനര്‍മാരായ ജിനീഷ് ചൂരാനോലിക്കല്‍, സവിജു അമ്പാറയില്‍, ബിജു മണ്ഡപത്തില്‍, ജോളി പുല്ലുകുറിഞ്ഞിയില്‍, കൈക്കാരന്‍മാരായ ഷാജി പുല്‍പ്പാറയില്‍, ജോയി കരോട്ട് എന്നിവര്‍ നേതൃത്വം നല്‍കി. സ്‌നഹവിരുന്ന് നടന്നു.
1976 ഒക്ടോബര്‍ 20നു രൂപീകൃതമായതാണ് ഇരുളം ഇടകവ. ഫാ.മാത്യു കല്ലുങ്കല്‍ സിഎംജെയാണ് പ്രഥമ വികാരി. നിലവില്‍ ഇടവകയുടെ കീഴില്‍ 220 കുടുംബങ്ങളുണ്ട്. 2026 ഒക്ടോബര്‍ 20നാണ് ജൂബിലി സമാപനം.





Leave a Reply