May 5, 2026

ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷന്‍ട്രയല്‍ നടത്തി

0
site-psd-419
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷന്‍ ട്രയല്‍ നടത്തി. ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈര്‍ ഇള കുളം സ്വാഗതം പറഞ്ഞു. സാജിദ് എന്‍.സി അദ്ധ്യക്ഷനായി. സോളമന്‍ എല്‍. എ , നവാസ് കരാട്ട്, ജംഷീദ് തെക്കന്‍, ഉമേഷ് എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുക്കപെടുന്നവര്‍ക്ക്‌നവംബര്‍ 2 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന റോഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ സെക്രട്ടറി സുബൈര്‍ ഇള കുളം അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *