ഗതാഗത മന്ത്രിയുടെ കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌ക്കാരങ്ങള്‍ നിയമവിരുദ്ധമാണോയെന്ന് വിലയിരുത്തണം:സംയുക്ത ബസ്സ് പാസഞ്ചേഴ്‌സ് അസ്സോസിയേഷന്‍
പുല്‍പ്പള്ളി:ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ കെ.എസ്.ആര്‍.ടി.സിയിലെ പരിഷ്‌ക്കാരങ്ങള്‍ നിയമവിരുദ്ധമാണോ എന്ന് ഹൈക്കോടതി വിലയിരുത്തണം. സംയുക്ത ബസ്സ് പാസഞ്ചേഴ്‌സ് അസ്സോസിയേഷന്‍.ഹൈക്കോടതിയില്‍ 140 കിലോമീറ്ററിനു മുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കരുതെന്നും, കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത് അതേ റൂട്ടില്‍ ഓപ്പറേറ്റ് ചെയ്തു കൊള്ളാമെന്ന് സത്യവാങ്ങ്മൂലം നല്‍കുകയും പെര്‍മിറ്റ് എടുത്ത കെ.എസ്.ആര്‍.ടി.സി മേല്‍ റൂട്ടില്‍ ഓടുന്നുണ്ടോയെന്നും വിലയിരുത്തേണ്ടതുണ്ട്. 90 ശതമാനം കെ.എസ്.ആര്‍.ടി.സി ടേക്ക് ഓവര്‍ ചെയ്ത റൂട്ടുകളില്‍ സ്വകാര്യ ടൂറിസ്റ്റു ബസുകള്‍ ഓടുന്നു.ലോ ക്ലാസ്സ് എക്‌സ്പ്രസ്സ് ബസുകളില്‍ സൂപ്പര്‍ ഡീലക്‌സ് ബോര്‍ഡ് വച്ച് അമിത നിരക്ക് വാങ്ങുന്നതും യാത്രക്കാരോടുള്ള അനീതിയാണെന്ന് സംയുക്ത ബസ്സ് പാസഞ്ചേഴ്‌സ്
അസ്സോസിയേഷന്‍ അഭിപ്രായപ്പെട്ടു.
ബസിനുള്ളില്‍ ഡ്രൈവര്‍ കുടിക്കാന്‍ കുപ്പിയില്‍ വെള്ളം വച്ചതിന് റോഡില്‍ ബസ് തടഞ്ഞ് ഡ്രൈവറെ ശാസിച്ചതിനും എന്ത് നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്നും പരിശോധിക്കണം. എയര്‍ ഹോണ്‍ മുഴക്കി എന്നതിന്റെ പേരില്‍ സ്വകാര്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ നടപടിയില്‍ ഒരു ഡ്രൈവറുടെ ഉപജീവന മാര്‍ഗ്ഗമാണ് നഷ്ടമായത്. കേരളത്തിലെ മിക്ക ഗ്രാമീണ റൂട്ടുകളിലും സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഫെയര്‍ സ്റ്റേജുകള്‍ക്ക് വിരുദ്ധമായി തോന്നിയ നിരക്ക് യാത്രക്കാരില്‍ നിന്നും വാങ്ങുന്നു. സുല്‍ത്താന്‍ ബത്തേരി- -കോഴിക്കോട് റൂട്ട് മെഡിക്കല്‍ കോളേജ് വഴി 10 കിലോമീറ്റര്‍ ദൂരം കുറവും,കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ വഴി 10 കിലോമീറ്റര്‍ ദൂരം അധികവുമാണ്.എന്നാല്‍ രണ്ട് റൂട്ടിലും കെ.എസ്.ആര്‍.ടി.സി ഒരേ നിരക്ക് വാങ്ങുന്നു. ഇതൊന്നും പരിശോധിക്കാതെ മന്ത്രി ജീവനക്കാരുടെ മുതുകത്ത് കയറുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ റണ്ണിംങ്ങ് ടൈം കടലാസു ഓര്‍ഡര്‍ വച്ചാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്.ബത്തേരി ,മാനന്തവാടി, കല്‍പ്പറ്റ, കോതമംഗലം,മൂന്നാര്‍, കട്ടപ്പന, കുമളി പോലുള്ള ഡിപ്പോകളില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ഹൈറേഞ്ച് സര്‍വീസുകള്‍ക്കുള്ള ഗാട്ട് അലവന്‍സ്സും കെ.എസ്.ആര്‍.ടി.സി നിര്‍ത്തലാക്കി.പ്രീമിയം സൂപ്പര്‍ഫാസ്റ്റ് എന്ന പേരില്‍ തോന്നിയ റണ്ണിംങ്ങ് ടൈം ഉണ്ടാക്കി കെ.എസ്.ആര്‍.ടി.സി ജീവക്കാരെ തൊഴില്‍ പീഡനം നടത്തുന്നു. മേല്‍ വിഷയങ്ങളില്‍ യൂണിയനുകള്‍ മൗനം പാലിക്കുന്നതും തൊഴിലാളികളോടുള്ള വിവേചനമാണ്.കുപ്പി വിഷയവുമായി ബന്ധപ്പെട്ട് പൊന്‍കുന്നം ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ സി.ഐ.ടി.യു യൂണിയന്‍ തൊഴിലാളിയെ തൃശൂരിലേക്ക് സ്ഥലം മാറ്റിയതും , കണ്ടക്ടറെ ഇരിങ്ങാലക്കുടയിലേക്കും,മെക്കാനിക്കിനെ ചാലക്കുടിയിലേക്കും മാറ്റിയതും മന്ത്രിയുടെ മാടമ്പി ധാര്‍ഷ്ട്യമാണ്.
ഡ്രൈവര്‍ ഹൈക്കോതിയെ സമീപിച്ചതിനാല്‍ സ്ഥലമാറ്റ ഓര്‍ഡര്‍ റദ്ദ് ചെയ്തു.മറ്റ് മൂന്ന് ജീവനക്കാരെയും അതേ ഡിപ്പോയിലേക്ക് പുനര്‍ നിയമനം നടത്തണം. സാബു ശിശിരം ,സുനില്‍. വാഴയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply