May 3, 2026

പി.എം ശ്രീ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമെന്ന് എഐവൈഎഫ്

0
site-psd-529
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സി.പി.ഐയെ വഞ്ചിച്ച് പി.എം ശ്രീ കരാര്‍ ഒപ്പിട്ടത് ആത്മഹത്യാപരമായ തീരുമാനമെന്നും യുവജന വിദ്യാര്‍ത്ഥി സംഘടനകളെ വിദ്യാഭ്യാസ മന്ത്രി വഞ്ചിച്ചുവെന്നും എഐവൈഎഫ് വയനാട് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.ഫെഡറല്‍ സ്വഭാവത്തെ പൂര്‍ണമായും തകിടം മറിക്കുന്ന പദ്ധതിയാണിതെന്നും സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭയില്‍ പോലും അറിയിക്കതെ ഡല്‍ഹില്‍ ഒളിച്ച് പോയി പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് ആരുടെ പ്രീതി സമ്പാദിക്കാനാണെന്ന് വ്യക്തമാക്കണമെന്നും എഐവൈഎഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എം സി സുമേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നിഖില്‍ പത്മനാഭന്‍, വിന്‍സെന്റ് പി, അജേഷ് കെ ബി, ജെസ്മല്‍ അമീര്‍, രജീഷ്, സൗമ്യ എസ് തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ സമ്പാത്തിക ഭീഷണ മുഴക്കി കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന പി.എം ശ്രീ പദ്ധതി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഭാവിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ പൊതു വിദ്യാഭ്യാസ സമ്പ്രദായങ്ങളെ തകിടം മറക്കാന്‍ പോകുന്ന വികലമായ വിദ്യാഭ്യാസ നയങ്ങളെ താലോലിക്കുന്ന വിദ്യാഭ്യാസ മന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ പിന്തുണയ്ക്കുന്ന നിലപാടില്‍ നിന്നും പിന്മാറണം. ഇടതു നയ വ്യതിയാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *