May 3, 2026

തോട്ടം തൊഴിലാളികളുടെ മക്കള്‍ക്ക് കോഫീ ബോര്‍ഡില്‍ നിന്നു ധനസഹായം

0
site-psd-531
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കാപ്പി തോട്ടങ്ങളിലോ അംഗീകൃത കാപ്പി സംസ്‌കരണ ശാലകളിലോ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് കോഫി ബോര്‍ഡില്‍ നിന്നു ധനസഹായം നല്‍കുന്നതിനു അപേക്ഷകള്‍ ക്ഷണിച്ചു.സര്‍ക്കാര്‍ വിദ്യാലയങ്ങളിലോ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളിലോ പ്ലസ് വണ്‍,ഡിപ്ലോമ,ബിരുദ,ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടാതെ മെഡിക്കല്‍,എഞ്ചിനീയറിങ്,അഗ്രികള്‍ച്ചര്‍,ഫാര്‍മസി,ബി എസ് സി നഴ്സിങ് വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ഫോട്ടോ,ആധാര്‍ കാര്‍ഡ്,2024-25 അധ്യയന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് ,ജാതി സര്‍ട്ടിഫിക്കറ്റ്,ആധാറുമായി സീഡിങ് ചെയ്ത ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് ,റേഷന്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അപേക്ഷഫോം കോഫി ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നോ (https://coffeeboard.gov.in) അടുത്തുള്ള ഓഫിസുകളില്‍ നിന്നോ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അതാത് ലൈസണ്‍ ഓഫിസുകളില്‍ 2025 നവംബര്‍ 28നകം സമര്‍പ്പിക്കണമെന്ന് കോഫീ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *