മികച്ച സേവനത്തിന് വാര്‍ഡ് മെമ്പര്‍ക്ക് ഗ്രാമസഭയുടെ സ്‌നേഹാദരം
കണിയാമ്പറ്റ: കഴിഞ്ഞ അഞ്ചുവർഷം കണിയാമ്പറ്റ പഞ്ചായത്ത് പതിനേഴാം വാർഡിൽ (എടകൊമ്പം) സുധിർഹമായ സേവനം അനുഷ്ഠിച്ച് രണ്ടു കോടി 80 ലക്ഷം രൂപയുടെ വികസനം നടപ്പിലാക്കിയ വാർഡ് മെമ്പർ കെ.കുഞ്ഞായിഷക്ക് ഗ്രാമസഭാ യോഗത്തിൽ വച്ച് വാർഡ് വികസന സമിതിയുടെ സ്നേഹോപഹാരം കൈമാറി. നിർമ്മാണ മേഖലയിലും,സേവന മേഖലയിലും ഏറ്റവും മികച്ച പ്രവർത്തനമാണ് വാർഡ് മെമ്പർ നടപ്പിലാക്കിയതെന്ന് ഗ്രാമസഭയോഗം അഭിപ്രായപ്പെട്ടു.
ഗ്രാമസഭയോട് നടന്ന സ്നേഹാദരവ് ചടങ്ങിൽ അബ്ദുൽ ഗഫൂർ കാട്ടി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ്, ടീ മണി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, കെ ബി നസീമ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ,വാർഡ് വികസന സമിതി കൺവീനർ അബ്ദുള്ള വരിയിൽ വികസന സമിതി അംഗങ്ങളായ ജോർജ് പള്ളത്ത്,സൈതലവി അരിയാക്കുളം,നിംഷാദ് തിരുവാലപ്പറ്റ ജാഫർ തച്ചറമ്പൻ, റെജി നെല്ലിമറ്റം സുലൈമാൻ കൈലാടിക്കൽ, തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ കുഞ്ഞായിഷ ഗ്രാമസഭ തനിക്ക് നൽകിയ സ്നേഹാദരവിന് നന്ദി രേഖപ്പെടുത്തി.




Leave a Reply