July 18, 2026

ഭദ്രാസന അധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് നാളെ പുൽപ്പള്ളിയിൽ

0
IMG_20260718_102744
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: യാക്കോബായ സുറിയാനി സൺഡേസ്‌കൂൾ ഭദ്രാസന തല അധ്യാപക പരിശീലന ക്യാമ്പ് നാളെ (ഞായറാഴ്ച) നടക്കുമെന്ന് ഡയറക്ടർ അനിൽ ജേക്കബ് ,സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു.

പുൽപ്പള്ളി സെൻ്റ് ജോർജ്‌ജ് സിംഹാസന കത്തീഡ്രലിൽ നടക്കുന്ന ക്യാമ്പ് ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും.

വൈ. പ്രസിഡൻ്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിക്കും. വികാരിഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ കൊടി ഉയർത്തും. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്,

ഫാ. അനൂപ് ചാത്തനാട്ട് കുടി, ദേവാലയ’ ട്രസ്റ്റി ഇ .ടി ജോബിഷ്, സെക്രട്ടറി കെ.വൈ എൽദോസ് ,പുൽപ്പള്ളി മേഖലഇൻസ്പെക്ടർ പി.വൈഷൈബു , ഹെഡ്മിസ്ട്രസ് ഷൈനി തങ്കച്ചൻ പ്രസംഗിക്കും.

 

ക്യാമ്പിൽ വയനാട് ,നീലഗിരി ജില്ലകളിൽ നിന്നായി 150 പ്രതിനിധികൾ പങ്കെടുക്കും.

ക്യാമ്പിന് ഫാക്കൽറ്റിമാരായ പഴശിരാജാ കോളേജ് ലക്ച്ചറർ ഫാ.ഡോ.കുര്യാക്കോസ് വെള്ളച്ചാലിൽ ,മോട്ടിവേഷൻ സ്പീക്കർഅഡ്വ ജിജിൽ ജോസഫ്, ബത്തേരി രൂപത മതാധ്യാപക റിസോഴ്സ് പേഴ്സൺ ബെറ്റി ജോർജ്, ടി.വിബിന്ദു ടീച്ചർ തുടങ്ങിയവർ പരിശീലനം നൽകും.

സൺഡേ സ്കൂൾ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി വി സജീഷ്, പി.എം രാജു, അധ്യാപക പ്രതിനിധി ടി.ജെ ബാബു, ഹെഡ്മാസ്റ്റർ പ്രതിനിധി മത്തായി ജോൺ ,ഭദ്രാസന കമ്മിറ്റി അംഗങ്ങളായ

ഷാജി മാത്യു ,സി ജോ പീറ്റർ ,ബേസിൽ വി ജോസ് ,എൽദോ ജോസ്, ടി വി സുനിൽ, എൻ പി തങ്കച്ചൻ, കെ.കെ യാക്കോബ് നേതൃത്വം നൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *