വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ക്യാമ്പ്
കൽപ്പറ്റ : സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഷീൻ ഇന്റർനാഷണലിന്റെയും മുട്ടിൽ ഡബ്ല്യൂ എം ഒ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റെപ്പ് അപ്പ് വയനാട് സിവിൽ സർവീസ് ക്യാമ്പ് കോളേജ് ക്യാമ്പസിൽ നടന്നു.
ഐക്യുഎസി കോ-ഓർഡിനേറ്റർ നജ്മുദ്ധീൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഹാഷിം മുഖ്യപ്രഭാഷണം നടത്തി. ഷീൻ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ഷഫീക് ഹുസൈൻ, സൈതു മുഹമ്മദ്, ഹനീസ് എടയൂർ, അജ്മില എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രഗൽഭരായ പരിശീലകർ വിവിധ വിഷയങ്ങളിൽ ക്യാമ്പിന് നേതൃത്വം നൽകി. ഐഎഎസ്, യുപിഎസ്സി പരീക്ഷകൾ ലക്ഷ്യമാക്കി സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം ലഭിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്താണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടി സ്റ്റെപ്പ് അപ്പ് വയനാട് പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.





Leave a Reply