June 24, 2026

ജില്ലയിലെ പ്രധന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ ഒഴിവുകള്‍ പ്രസിദ്ധീകരിച്ചു

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമന തസ്തിക വിവരങ്ങളും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങളും സമന്വയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മൊബൈല്‍ നമ്പറില്‍ ലഭ്യമായ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് https://samanwaya.kite.kerala.gov.in ല്‍ പ്രവേശിച്ച് നവംബര്‍ ഏഴിനകം പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്ത് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ലഭ്യമായ ഒഴിവുകള്‍ പരിശോധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ നല്‍കാം. സാങ്കേതിക ബുന്ധിമുട്ട് നേരിട്ടാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലോ അടുത്തുള്ള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുമായോ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍: 04936 202593, 7510438720, 9048990303.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസിലോ അതിന് മുകളിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. പുരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30 നകം ജില്ലാ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോം ജില്ലാ ഓഫീസിലും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വെബ്‌സൈറ്റിലും (kmtwwfb.org) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04936 206355, 9188519862.

തടി ഡിപ്പോയില്‍ ഇ-ലേലം

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ച്, വിവിധ വില്ലേജുകളില്‍ നിന്നും വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ എത്തിച്ച തേക്ക്, വീട്ടി തടികള്‍, ബില്ലറ്റ്, വിറക് എന്നിവ നവംബര്‍ മൂന്നിന് ഓണ്‍ലൈനായി വില്‍പന നടത്തുന്നു. ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ആവശ്യക്കാര്‍ക്ക് ഡിപ്പോയില്‍ നിന്നും സൗജന്യമായി രജിസ്‌ട്രേഷന്‍ ചെയ്ത് നല്‍കും. ഇ-ലേലത്തിന് മുമ്പ് ഡിപ്പോയിലെത്തി തടി പരിശോധിക്കാം. ഫോണ്‍: 8547602856, 8547602858, 04936 221562

റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുക്കുന്നു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ഔവര്‍ റസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതി പരിശീലന പരിപാടിയിലേക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍മാരെ തെരഞ്ഞെടുക്കുന്നു. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവൃത്തി പരിചയമാണ് യോഗ്യത. അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലുമുള്ള രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് വെള്ള പേപ്പറില്‍ തയ്യാറാക്കുന്ന അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി, വയനാട്, പിന്‍ – 673591 വിലാത്തില്‍ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 04936 246098, 9946326974

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *