ഫുട്‌ബോള്‍ ഗ്രൗണ്ടിന് വേണ്ടി സ്ഥലം നല്‍കിയ ഉസ്മാന്‍ മദാരിക്ക് വൈത്തിരി ആശ്രയം ട്രസ്റ്റിന്റെ ആദരവ്
വൈത്തിരി : പഴയ വൈത്തിരിയുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ യാഥാര്‍ത്ഥ്യത്തിനായി ആവശ്യമായ സ്ഥലം സ്പോണ്‍സര്‍ ചെയ്ത ഹണി മ്യൂസിയം ഫൗണ്ടര്‍ ഉസ്മാന്‍ മദാരിയെ ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ് വൈത്തിരി ആദരിച്ചു.ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാഘവന്‍ ആദരസമ്മാനം നല്‍കി. മുഖ്യ രക്ഷാധികാരികളായ ടി. നാസര്‍, സി.പി. അഷറഫ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. ഹണി മ്യൂസിയത്തില്‍ നടന്ന പരിപാടിയില്‍ ഹണി മ്യൂസിയം ജീവനക്കാരും ട്രസ്റ്റ് അംഗങ്ങളും നിരവധി സന്ദര്‍ശകരും സന്നിഹിതരായിരുന്നു.





Leave a Reply