May 3, 2026

വൈത്തിരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക്: ഓഡിറ്റോറിയം, നവീകരിച്ച ബ്രാഞ്ചിന്റെയും ഉദ്ഘാടനം 3 ന്

0
site-psd-650
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മാണിക്യ ജൂബിലി വര്‍ഷത്തില്‍ നിര്‍മിച്ച 175 ഇരിപ്പിട സൗകര്യമുള്ള ഓഡിറ്റോറിയത്തിന്റെയും നവീകരിച്ച കല്‍പ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്്ഘാടനം മൂന്നിന് രാവിലെ 10.30ന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. പ്രതിമാസ സമ്പാദ്യ പദ്ധതി സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ബാങ്ക് പ്രസിഡന്റ് കെ. സുഗതന്‍, വൈസ് പ്രസിഡന്റ് വി. യൂസഫ്, ഡയറക്ടര്‍മാരായ പി. അശോക്കുമാര്‍, ഒ.ഇ. കാസിം, സെക്രട്ടറി കെ. നൗഷാദ്, അസി.സെക്രട്ടറി എ.എച്ച്. ശ്യാംജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വൈത്തിരി താലൂക്ക് പ്രവര്‍ത്തന പരിധിയായി 1985ല്‍ രൂപീകരിച്ചതാണ് ബാങ്ക്. കല്‍പ്പറ്റയാണ് ആസ്ഥാനം.
107 അംഗങ്ങളുമായി ആരംഭിച്ച ബാങ്കില്‍ നിലവില്‍ 18,549 അംഗങ്ങളുണ്ട്. കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്.
കാര്‍ഷിക, കാര്‍ഷികേതര, ഭവന, ജെഎല്‍ജി, സ്വര്‍ണപ്പണയ വായ്പകളാണ് ബാങ്ക് വിതരണം ചെയ്യുന്നത്. 7.25 ശതമാനം മുതല്‍ പലിശനിരക്കിലാണ് കാര്‍ഷിക വായ്പകള്‍ അനുവദിക്കുന്നത്. 10.55 ശതമാനമാണ് ഭവന-വ്യവസായ വായ്പകളുടെ പലിശ നിരക്ക്. സ്വര്‍ണപ്പണയ വായ്പകള്‍ 9.5 ശതമാനം പലിശ നിരക്കിലാണ് നല്‍കുന്നത്. കൃത്യമായി തിരിച്ചടവ് നടത്തുന്ന ഇടപാടുകാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പലിശയുടെ 15 ശതമാനം വരെ ഇളവ് അനുവദിക്കുന്നുണ്ട്. എട്ട് ശതമാനം നിരക്കില്‍ സ്ഥിര നിക്ഷേപം സ്വീകരിക്കുന്ന ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം അധിക പലിശ നല്‍കുന്നുണ്ട്.
ഉദ്ഘാടച്ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ. സുഗതന്‍ അധ്യക്ഷത വഹിക്കും. പൊതുരംഗത്തുള്ള കെ. റഫീക്ക്, പി. ഗഗാറിന്‍, ആര്‍. ആനന്ദ്, അബ്ദുള്‍ റഷീദ് തിണ്ടുമ്മല്‍, വി.പി. ശങ്കരന്‍ നമ്പ്യാര്‍, പി.വി. സഹദേവന്‍, വി.വി. ബേബി, പി.കെ. മൂര്‍ത്തി, പി.പി. ആലി, സി. മൊയ്തീന്‍കുട്ടി, ഡി. രാജന്‍, ഷാജി ചെറിയാന്‍, വി.പി. വര്‍ക്കി, എ.പി. അഹമ്മദ്, ജോസഫ് മാണിശേരി, ടി.ജെ. ജോണ്‍സണ്‍, എന്‍.എം. ആന്റണി, ഇ. ഹൈദ്രു, പി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ കര്‍ഷക അവാര്‍ഡിന് അര്‍ഹനായ ടി.എം. ജോര്‍ജിനെ ആദരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *