May 3, 2026

ഉപന്യാസരചനാ മത്സരവും സ്ലോഗന്‍ റൈറ്റിംഗ് മത്സരവും സംഘടിപ്പിച്ചു

0
site-psd-649
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി വയനാട് വിജിലന്‍സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചനാ മത്സരവും സ്ലോഗന്‍ റൈറ്റിംഗ് മത്സരവും സംഘടിപ്പിച്ചു.മത്സരങ്ങളില്‍ ഉപന്യാസരചന മത്സരത്തില്‍ പ്ലസ് വണ്‍ ബയോളജി ക്ലാസിലെ അനഘ എം. എസ് ഒന്നാം സ്ഥാനവും പ്ലസ് 2 കൊമേഴ്‌സിലെ വി. അനശ്വര രണ്ടാം സ്ഥാനവും പ്ലസ് 2 ബയോളജിയിലെ അഫീദ ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്ലോഗന്‍ റൈറ്റിംഗ് മത്സരത്തില്‍ പ്ലസ് വണ്‍ കമ്പ്യൂട്ടര്‍ സയന്‍സിലെ ഭാവന രാധാകൃഷ്ണന്‍ ഒന്നാം സ്ഥാനവും പ്ലസ് വണ്‍ ബയോളജിയിലെ അനഘ. എം.എസ് രണ്ടാം സ്ഥാനവും പ്ലസ് 2 കൊമേഴ്‌സിലെ വി അനശ്വര മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് വയനാട് വിജിലന്‍സ് യൂണിറ്റിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിവേകാനന്ദന്‍. എം, സ്റ്റാഫ് സെക്രട്ടറി അജിത്ത്. പി. പി എന്നിവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *