December 14, 2025

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

പ്രവേശനം ആരംഭിച്ചു

 

സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഓഫീസ് ഓട്ടോമേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡി.സി.എ, പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ടാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ് മാനേജ്മെന്റ്, പൈത്തണ്‍ പ്രോഗ്രാമിങ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍ കോഴ്സുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഒന്നാം നില, ഐശ്വര്യമാള്‍, സുല്‍ത്താന്‍ ബത്തേരി വിലാസത്തില്‍ എത്തണം.ഫോണ്‍: 7902281422, 8606446162

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നിയമ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസ്റ്റ്/ടാക്‌സി പെര്‍മിറ്റുള്ള ഒരു കാര്‍ മാസ വാടക വ്യവസ്ഥയില്‍ നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 24 ന് വൈകിട്ട് മൂന്ന് വരെ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ സ്വീകരിക്കും.

 

വാഹന ലേലം

 

ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പ്, വൈത്തിരി, പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പിടിച്ചെടുത്ത 30 വാഹനങ്ങള്‍ നവംബര്‍ 21 രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ- ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936202525

 

ഇ-ലേലം

 

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും വിവിധ വില്ലേജുകളില്‍ നിന്നും കുപ്പാടി ഡിപ്പോയിലെത്തിച്ച തേക്ക്, വീട്ടി തടികള്‍, ബില്ലറ്റ്, വിറക് എന്നിവ ഡിസംബര്‍ ഏഴിന് ഇ-ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547602856, 8547602857, 04936 221562.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *