ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ നിയമിക്കണം:ഓൾ കേരള ടൂറിസം അസോസിയേഷൻ
കൽപ്പറ്റ: വയനാട് ജില്ലയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ അടിയന്തിരമായി നിയമിക്കണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പഴയ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചുപോയതിനുശേഷം ജില്ലയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് മറ്റൊരാളെ നിയമിച്ചിട്ടില്ല. വിനോദസഞ്ചാരരംഗത്തെ പ്രധാനകേന്ദ്രമായ വയനാട് ജില്ലയിൽ വളരെ പ്രധാനപ്പെട്ട ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ശ്രദ്ധപതിപ്പിക്കണമെന്ന് മീനങ്ങാടിയിൽ ചേർന്ന ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
അലി ബ്രാൻ, അനീഷ് വരദൂർ, മനു മത്തായി, രമിത് രവി, ദിലീപ്, ലിമേഷ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply