വടക്കനാട് മുട്ടിക്കൊമ്പനെ മെരുക്കാൻ കൂടൊരുങ്ങുന്നു
ബത്തേരി:വടക്കനാട് മേഖലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന മുട്ടിക്കൊമ്പനെ മയക്കു വെടി വെച്ച് പിടികൂടി പാർപ്പിക്കാനുള്ള കൂട് നിർമാണം മുത്തങ്ങ ആനപ്പന്തിയിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ ആന വടക്കനാട് മേഖലയിൽ രാത്രി കാലങ്ങളിൽ സോളാർ വേലി തകർത്ത് കൃഷിയിടങ്ങളിൽ ഇറങ്ങുന്നുണ്ട്. വനപാലകർ 10 സംഘങ്ങളായി തിരിഞ്ഞ് രാത്രി ആനയെ കൃഷിയിടത്തിൽ നിന്ന് തുരത്തുന്നുണ്ട്. മുത്തങ്ങ ആനക്യാമ്പിലെ വിക്രം, പ്രമുഖ, സൂര്യൻ, ഉണ്ണികൃഷ്ണൻ എന്നീ കുങ്കി ആനകൾ മുട്ടിക്കൊമ്പനെ പിടികൂടാൻ തങ്ങുകയാണ്. കോന്നി സുരേന്ദ്രനെയും ദൗത്യത്തിൽ പങ്കെടുപ്പിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.





Leave a Reply