July 13, 2026

ഓണവിപണി കീഴടക്കാൻ കുടുംബശ്രീ കുടുംബശ്രീയുടേത് മാതൃകാപരമായ പ്രവർത്തനം:മന്ത്രി അഡ്വ. ടി. സിദ്ദീഖ്

0
IMG_20260713_123319
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തദ്ദേശീയമായി ഉത്പാദിപ്പിച്ച പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നതിലൂടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് കുടുംബശ്രീയെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഓണക്കനി, നിറപ്പൊലിമ, ജീവനം 2.0 പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ചേലോട് എച്ച്. എ.എം.യു.പി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ കതിർ കൃഷി ക്ലബുകൾ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 500 സ്കൂളുകളിൽ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി.

 

കുടുംബശ്രീ ഫാം ലൈവ്ലിഹുഡിൻ്റെ ഭാഗമായി ഓണത്തിന് വിഷരഹിത പച്ചക്കറികൾ, പൂക്കൾ വിപണിയിലെത്തിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനമൊട്ടാകെ കുടുംബശ്രീ കർഷകർ മുഖേന 12,000 ഏക്കറിൽ പച്ചക്കറിയും 2000 ഏക്കറിൽ പൂ കൃഷിയും ചെയ്യുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 1826 ജെ.എൽ.ജി കർഷകർ 100 ഏക്കറിൽ പച്ചക്കറി കൃഷിയും 596 കർഷകർ 102 ഏക്കറിൽ പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യും. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത തൈകൾ വൈത്തിരി സി.ഡി.എസിലെ ജെ.എൽ.ജി അംഗം അനയ ഏറ്റുവാങ്ങി.

 

മൃഗസംരക്ഷണ മേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിച്ച് കർഷകർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുകയാണ് ജീവനം 2.0 പദ്ധതിയിലൂടെ. പദ്ധതി പോസ്റ്റർ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ പ്രകാശനം ചെയ്തു. സംസ്ഥാന മിഷൻ ഫാം ലൈവ്ലി ഹുഡ് പ്രോഗ്രാം ഓഫീസർ ഡോ. എസ്.ഷാനവാസ് പദ്ധതി വിശദീകരിച്ചു.

മൃഗസംരക്ഷണ മേഖലയ്ക്ക് ആവശ്യമായ മരുന്നുകൾ അടങ്ങിയ കിറ്റ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.വി രാജൻ വൈത്തിരി മൃഗസംരക്ഷണ ക്ലസ്റ്റർ അംഗം ലില്ലി പൈനാടത്തിന് കൈമാറി.

 

വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വത്സല സദാനന്ദൻ, വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഡോളി ജോസ്, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.എം സാജിത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി ജോസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ, അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർമാരായ കെ.എം സെലീന, കെ.കെ അമീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തെസ്നി അഷറഫ്, എം.വി വിജേഷ്, വാർഡ് അംഗങ്ങൾ, വൈത്തിരി സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി സോബിൻ സെബാസ്റ്റ്യൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സലീം മേമന എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *