ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും പ്രതിഭകളെയും അനുമോദിച്ചു
കൽപ്പറ്റ: വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ചവരേയും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ശനിയാഴ്ച വൈകുന്നേരം കൽപ്പറ്റ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള മെമെന്റോ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർത്ഥികൾക്കുളള മെമൊന്റോകൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ജോജിൻ ടി. ജോയ്, ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു. അനുമോദനയോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോജിൻ ടി. ജോയ് മുഖ്യപ്രഭാഷണവും ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്‌മാൻ ആശംസകളും നേർന്നു. യൂണിറ്റ് ജനറൽ സെക്രട്ടറി രഞ്ജിത് കെ., അജിത് പി.വി., അബ്ദുൽ ഹാരിസ് ടി., ഷാജി കല്ലടാസ്, അബ്‌ദുറഹിമാൻ തനിമ, ഷൈജൽ സി.എച്ച്., സതീശൻ പൂജാരി, പ്രാണിയത്ത് അബ്‌ദുറഹിമാൻ, കെ.കെ.എസ്. നായർ, ബേബി പാറ്റാനി, സണ്ണി ചെറുതോട്ടം, ബഷീർ ലുലു, വനിതാ വിംഗ് പ്രതിനിധികളായ സൗദ, സുപ്രിയ, അമ്പിളി, സരോജിനി എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply