ജില്ലയിൽ ആദ്യം; ‘സ്മാർട്ട് കോളർ’ സംവിധാനം ആരംഭിച്ച് വെള്ളമുണ്ട പഞ്ചായത്ത്
വെള്ളമുണ്ട: വയനാട് ജില്ലയിൽ ആദ്യമായി ‘സ്മാർട്ട് കോളർ’ (Smart Caller) സംവിധാനം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല പദ്ധതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ലതിക എം. അധ്യക്ഷത വഹിച്ചു.
വയനാട് ജില്ലയിൽ ഇത്തരമൊരു നൂതന സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ പഞ്ചായത്താണ് വെള്ളമുണ്ട. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, നികുതി പിരിവ് സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനും, പഞ്ചായത്ത് ഭരണസമിതി എടുക്കുന്ന പ്രധാന തീരുമാനങ്ങൾ കൃത്യസമയത്ത് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ സംവിധാനം ഇനി മുതൽ ഉപയോഗപ്പെടുത്തും.
സെക്രട്ടറി ചന്ദ്രകാന്ത് എ.സി., സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അതിക ബായ്, അബ്ദുസലാം പി.കെ, മറ്റ് വാർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.





Leave a Reply