July 19, 2026

മാർ ഇവാനിയോസ് പിതാവിന്റെ ഓർമ്മപ്പെരുന്നാളും അനുസ്മരണ പദയാത്രയും പുൽപ്പള്ളിയിൽ ഭക്തിസാന്ദ്രമായി

0
IMG_20260719_152928
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: പുനരൈക്യ പ്രസ്ഥാനത്തിന്റെ പ്രണേതാവും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മേലധ്യക്ഷനുമായിരുന്ന ആർച്ച് ബിഷപ്പ് ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓർമ്മ തിരുനാൾ ആചരണവും അനുസ്മരണ പദയാത്രയും പുൽപ്പള്ളി വൈദിക ജില്ലയിലെ സഭാ മക്കളുടെ നേതൃത്വത്തിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. പുൽപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന ദൈവാലയത്തിൽ വച്ച് വിവിധ പരിപാടികളോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് നടന്ന സമൂഹബലിക്ക് ഈ മേഖലയിലെ വൈദികർ മുഖ്യ കാർമികത്വം വഹിച്ചു. പഴശ്ശിരാജ കോളേജ് മാനേജിങ് ഡയറക്ടർ ഫാ. തോമസ് മടക്കംമൂട്ടിൽ ധന്യൻ മാർ ഇവാനിയോസ് അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുകയും, ഈ മേഖലയിലെ മാതൃകാ കർഷകനായ ജോർജ് പൂക്കോട്ടുകുടിയെ ആദരിക്കുകയും ചെയ്തു. കൂടാതെ യുവജന സംഘടനകളുടെയും മാതൃസംഘത്തിന്റെയും നേതൃത്വത്തിൽ മേഖലാതലത്തിൽ നടത്തിയ വിവിധ പരിപാടികളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സമ്മേളനത്തിന് ശേഷം പുൽപ്പള്ളി ടൗണിലേക്ക് നടത്തിയ അനുസ്മരണ പദയാത്രയിൽ വൈദികരും സന്യസ്തരും അല്മായരും അടക്കം വൻ ജനപങ്കാളിത്തം ഉണ്ടായി. തുടർന്ന് നടന്ന സ്നേഹവിരുന്നോടെ ഓർമ്മ ദിനാചരണ പരിപാടികൾ സമാപിച്ചു. പുൽപ്പള്ളി വൈദിക ജില്ല പ്രോട്ടോ വികാരി ഫാ. ചാക്കോ ചേലംപറമ്പത്ത്, ഫാ. മാത്യു ചൂരക്കുഴി, ഫാ. വർഗീസ് പന്തപ്പള്ളിയിൽ, അൽമായ സെക്രട്ടറി ജോയ് പി. ഒ, ബിനു മങ്ങാരത്ത്, ജോർജ് പരത്തുവയൽ, മത്തായി തണ്ടാശ്ശേരിമറ്റം, ജയിംസ് തേവലത്തിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *