August 23, 2026

ഓൾ ഇന്ത്യ ദളിത് അവകാശ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി 

0
Img 20241016 Wa0104
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: പട്ടിക വിഭാഗ സംവരണ അട്ടിമറിക്കെതിരെ നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഓൾ ഇന്ത്യ ദളിത് അവകാശ സമിതി (എഐഡിആർഎം ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ദളിത്‌ വിഭാഗങ്ങൾക്കിടയിലെ ഉപ വർഗീകരണവും ക്രീമിലെയറും സംബന്ധിച്ച വിഷയത്തിലെ സുപ്രീം കോടതി വിധി മറി കടക്കുന്നതിന് പാര്‍ലമെന്റ് നിയമം പാസാക്കുക, ദളിതർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാർലമെന്റിലും നിയമ സഭയിലും പ്രത്യേക സമ്മേളനങ്ങൾ വിളിക്കുക, സ്വകാര്യ മേഖലയിലെ ദളിത് സംവരണത്തിന് നിയമ നിർമാണം നടത്തുക, ദളിതർക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാനുമായ ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സജി അധ്യക്ഷനായി. സിപിഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി പി എം ജോയി, ജില്ല എക്‌സിക്യൂട്ടിവ് അംഗം എം വി ബാബു, റിയാസ്, അനിൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *