April 17, 2026

ബത്തേരി ഉപജില്ലാ കായിക മേളയിൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ 

0
Img 20241021 Wa00661
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മീനങ്ങാടി: ആനപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ബത്തേരി ഉപജില്ലാ കായിക മേളയിൽ 194 പോയൻ്റു നേടി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും സീനിയർ ബോയ്സ്, കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗങ്ങളിലുള്ള ചാമ്പ്യൻഷിപ്പും സ്‌കൂളിൻ്റെ നേട്ടത്തിന് തിളക്കം വർധിപ്പിച്ചു. സീനിയർ ഗേൾസ് വിഭാഗത്തിൽ ഷെറിൻ ജോയ്, സീനിയർ ബോയ്‌സ് വിഭാഗത്തിൽ അലൻ ജോസഫ് സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഹെൽന മരിയ, ജൂനിയർ ബോയ്സ് വിഭാഗത്തിൽ വിശാൽ എൻ. വിനോദ്, കിഡ്ഡീസ് ബോയ്‌സ് വിഭാഗത്തിൽ ബിനു ടി. റയാൻ എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.

മീനങ്ങാടി സ്കൂളിലെ മുഹമ്മദ് ഷമീം ആണ് സബ് ജില്ലയിലെ മികച്ച കായികാധ്യാപകൻ. മുൻ വർഷത്തെ കായികമേളയിൽ നഷ്ടപ്പെട്ട ചാമ്പ്യൻപട്ടം അവസാന നിമിഷം വരെ നിലനിന്ന വീറും വാശിയുമുള്ള പോരാട്ടത്തിലൂടെയാണ് സ്കൂ‌ൾ തിരിച്ചു പിടിച്ചത്. കായികാധ്യാപകൻ മുഹമ്മദ് ഷമീമിനൊപ്പം, മുൻ കായികാധ്യാപകൻ ജ്യോതികുമാർ, പൂർവ വിദ്യാർഥികളും മുൻ സംസ്ഥാന- ദേശീയ താരങ്ങളുമായ പി.സി ഉമറലി, രാമചന്ദ്രൻ തുടങ്ങിയവരും കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. വിജയികൾ ട്രോഫിയുമായി മീനങ്ങാടി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. പി.ടി.എ യുടെയും, പൂർവവിദ്യാർഥി സംഘടനയുടെയും നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സ്വീകരണവും നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *