September 26, 2026

ആത്മഹത്യക്കെതിരെ തലപ്പുഴയിൽ ആത്മധൈര്യ പുന:സ്ഥാപന റാലിയും മാസ് കൗൺസലിംഗും ഞായറാഴ്ച്ച.

0
IMG-20181025-WA0113
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

വയനാട് ജില്ലയിൽ ആത്മഹത്യകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ റെഡ് ക്രോസ്  സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് തലപ്പുഴ ടൗണിൽ ആത്മധൈര്യ പുന:സ്ഥാപന റാലിയും മാസ് കൗൺസലിംഗും  നടത്തും.  ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തലപ്പുഴ ടൗണിൽ നിന്ന്  റാലിയും   നാല് മണിക്ക് അമ്പല കൊല്ലി അടുവത്ത്  ക്ലബ്ബ് പരിസരത്ത് പൊതു സമ്മേളനവും നടക്കും.  ജില്ലാ കലക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രമുഖ കൗൺസിലർമാരുടെ നേതൃത്വത്തിൽ കൗൺസിലിംഗും നടക്കും. 

 പ്രകൃതിദുരന്തം, കൃഷി നാശം, രോഗങ്ങൾ, സാമ്പത്തിക ബാധ്യത  ,കുടുംബ പ്രശ്നങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം, മറ്റ് കാരണങ്ങൾ എന്നിവ മൂലം ജീവിതത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മാനസിക പിൻബലം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന്  റെഡ് ക്രോസ്  ജില്ലാ ചെയർമാൻ അഡ്വ. ജോർജ് വാത്തു പറമ്പിൽ,  കെ. മനോജ് എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *