September 26, 2026

പ്ലാസ്റ്റിക് മുക്ത മുട്ടിൽ പഞ്ചായത്ത് യജ്ഞവുമായി ഫൈറ്റ് ഫോർ ലൈഫ്

0
IMG-20181025-WA0118
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: : മുട്ടിൽ ഫൈറ്റ് ഫോർ ലൈഫിന്റെ ആഭിമുഖ്യത്തിൽ  പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞം തുടങ്ങി.  പൊതുജന പങ്കാളിത്തത്തോടെ  മുട്ടിൽ പഞ്ചായത്തിനെ പ്ലാസ്റ്റിക് രഹിതമാക്കാൻ യോജിച്ച കർമ്മ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി മുട്ടിൽ ഡബ്ളിയു. ഒ. വി. എച്ച് .എസ്. സ്കൂളിലെ വിദ്യാർത്ഥികൾ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം കൊണ്ടു വരികയും , അത് സംഘടനാംഗങ്ങൾ ശേഖരിക്കുകയും ചെയ്തു . മാലിന്യം കൊണ്ടുവരുന്ന വിദ്യാർത്ഥികൾക്ക് ചെറിയ സമ്മാനങ്ങളും സംഘാടകർ  കൊടുക്കുന്നുണ്ട്. വിദ്യാർത്ഥികൾ യജ്ഞത്തിൽ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നും, കൂട്ടത്തോടെ പ്ലാസ്റ്റിക് മാലിന്യം കൊണ്ടു വരുന്നുണ്ടെന്നും പ്രവർത്തകരായ  ഷാഫിക്ക് ,ഷഫീർ എന്നിവർ പറഞ്ഞു. വരും ദിവസങ്ങളിലും യജ്ഞം തുടരുമെന്ന് ഫൈറ്റ് ഫോർ ലൈഫ് ചെയർമാനായ അക്ബർ അലി ഖാൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *