വാറ്റാന്‍ സൂക്ഷിച്ച 150 ലിറ്റര്‍ വാഷും 7 ലിറ്റര്‍ ചാരായവും പിടികൂടി
മാനന്തവാടി: തലപ്പുഴ മക്കിമലയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 7 ലിറ്റര്‍ ചാരായവും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 150 ലിറ്റര്‍ വാഷും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മക്കിമല സ്വദേശി റഷീദിനെതിരെ (44) അബ്കാരി നിയമപ്രകാരം കേസെടുത്തു. പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ചന്തു പി.കെയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിജേഷ് കുമാര്‍ പി, അരുണ്‍ കെ.സി, സജിലാഷ് കെ, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജയശ്രീ പി, ഡ്രൈവര്‍ അമീര്‍ എന്നിവര്‍ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.





Leave a Reply