September 25, 2026

ചെമ്പ്ര പീക്ക് തിങ്കളാഴ്ച മുതൽ സഞ്ചാരികൾക്കായി തുറക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ
മേപ്പാടി റെയിഞ്ചിലെ ചെമ്പ്രാ പീക്കിലേക്കുള്ള പ്രവേശനം തിങ്കളാഴ്ച മുതല്‍ പുന:രാരംഭിക്കും. ഒമ്പത് മാസത്തിന് ശേഷമാണ് ചെമ്പ്രാപീക്ക് വീണ്ടും തുറക്കുന്നത്.
ശക്തമായ വേനലിനെ തുടര്‍ന്ന് ജനുവരിയിലാണ് ചെമ്പ്ര അടച്ചിട്ടത്. വേനല്‍ കഴിഞ്ഞതോടെ ഇവിടേക്കുള്ള റോഡ് പ്രവൃത്തി ആരംഭിച്ചതിനാല്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. ടൂറിസം വകുപ്പിന്റെ 1.80 കോടി രൂപ ഉപയോഗിച്ചാണ് മേപ്പാടിയില്‍ നിന്നും ചെമ്പ്രവരെയുള്ള റോഡ് പ്രവൃത്തി നടക്കുന്നത്.  അതിനിടയില്‍ കാലവര്‍ഷം ആരംഭിക്കുകയും ഇവിടേക്കുള്ള റോഡ് ഇടിഞ്ഞ്താഴുകയും ചെയ്തു. 50 മീറ്ററോളം പുതിയ പാത നിര്‍മിച്ചാണ് സഞ്ചാരികളെ കടത്തിവിടുന്നത്.
അനിയന്ത്രിതമായി സന്ദര്‍ശകരെ കയറ്റിവിടുന്ന രീതിക്ക് പകരം ദിവസവും 200 പേര്‍ക്കാണ് നിലവില്‍  പ്രവേശനം. റോഡ് പ്രവൃത്തി പൂര്‍ത്തിയായില്ലെങ്കിലും മേപ്പാടി മുതല്‍ വനസംരക്ഷണ സമിതി ഓഫീസ് വരെ വാഹനഗതാഗതം സാധ്യമാണ്. തുടര്‍ന്ന് ചെമ്പ്രവരെയുള്ള രണ്ട്കിലോമീറ്ററില്‍ വാഹനം കടന്നുപോകുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ ഒരുമണിവരെയാണ് പ്രവേശനം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *