ക്വാറികള്‍ ആരംഭിക്കാനുള്ള നീക്കം: പ്രതിഷേധവുമായി നാട്ടുകാര്‍
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ നാല് ക്വാറികള്‍ കൂടി അനുവദിക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍.കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ മൂന്നു ക്വാറികള്‍ നിലവിലുണ്ട്. ഈ ക്വാറികള്‍ക്കെതിരേ പരാതികള്‍ നിലനില്‍ക്കേയാണ് പുതിയ ക്വാറികള്‍ തുടങ്ങാനുള്ള നീക്കം. പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്ന് നിവേദനം നല്‍കിയിട്ടും ക്വാറികള്‍ അനുവദിക്കുന്നതിന് നടപടികളുമായി മുന്നോട്ടുപോകുകയാണ് അധികൃതര്‍.ഇതിനെതിരേ പാടിച്ചിറ, സീതാമൗണ്ട്, പറുദീസക്കവല എന്നിവിടങ്ങളില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നതാണ് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പല പ്രദേശങ്ങളും. എന്നിരിക്കേ പുതിയ ക്വാറികള്‍ തുടങ്ങുന്നതിനുള്ള നീക്കം തടയുന്നതിന് പഞ്ചായത്ത് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





Leave a Reply