May 8, 2026

ഉന്നത പഠനത്തിന് ലാപ്ടോപ്പുകൾ വിതരണം ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത്

0
dsfd

 

മീനങ്ങാടി: ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉണരാം ഉയരാം പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്ടോപ്പുകൾ വിതരണം ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത്.
ആർട്ടിഫിഷ്യല്‍ ഇൻറലിജൻസ് യുഗത്തിൽ പാഠപുസ്തകങ്ങൾ പോലും അപ്രസക്തമാകുമ്പോൾ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം മികച്ച പഠനാന്തരീക്ഷം നഷ്ടപ്പെടാതിരിക്കുവാനാണ് പദ്ധതി നടപ്പിലാക്കുന്നത്.
പട്ടികവർഗ്ഗ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നാൽപ്പത് ലക്ഷം രൂപ ചിലവിൽ 105 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ ലഭ്യമാക്കിയത്.
വിതരണോത്ഘാടനം സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു. കെ പി നുസ്രത്ത് ബേബി വർഗീസ് പി വാസുദേവൻ ഉഷ രാജേന്ദ്രന്‍ പി വി വേണുഗോപാൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ അഫ്സത്ത് അസിസ്റ്റൻറ് സെക്രട്ടറി എം രാജേന്ദ്രൻ പിള്ള ജൂനിയർ സൂപ്രണ്ട് കെ കെ മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *