കുട്ടിക്കൊരു വീട് പദ്ധതിയിലെ വീടിന്റെ താക്കോല്‍ദാനം ഇന്ന്
പുല്‍പ്പള്ളി: പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യ വീടിന്റെ താക്കോല്‍ദാനം ഇന്ന് രാവിലെ 10ന് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും.വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിലാണ് സഹപാഠിക്കായി വീട് നിര്‍മ്മിച്ചത്. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഞ്ചോളം വീടുകളാണ് സ്‌കൂളിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്നത്.





Leave a Reply