ലോക പാര്‍ക്കിന്‍സണ്‍ ദിനാചരണം സംഘടിപ്പിച്ചു
മീനങ്ങാടി:ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് അടിവാരം അമ്പല മൂല ഉന്നതിയില്‍ ലോക പാര്‍ക്കിണ്‍സണ്‍ ദിനാചരണം സംഘടിപ്പിച്ചു.2025 ലെ ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തിന്റെ ഔദ്യോഗിക പ്രമേയം ‘സഹകരണത്തിലൂടെ മാറ്റം കൊണ്ടുവരിക’ എന്നതാണ്.ഗവേഷണം, ചികിത്സ, പിന്തുണ എന്നിവയിലൂടെ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഈ പ്രമേയം ഊന്നിപ്പറയുന്നു.
ട്രൈബല്‍ പ്രൊമോട്ടര്‍ സുരേഷ് സ്വാഗത പ്രസംഗം നടത്തി. ഊര് മൂപ്പന്‍ ചിന്നപ്പന്‍ നന്ദി പ്രകാശിപ്പിച്ചു. ട്രൈബല്‍ പ്രൊമോട്ടര്‍ ലതിക, ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് അംഗങ്ങള്‍ ആയ പ്രിയേഷ്, സുര്‍ജിത് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.





Leave a Reply