May 8, 2026

ദേശീയ സ്‌കൂൾ ഗെയിംസ് ഫുട്‌ബോൾ റിതുകൃഷ്ണൻ കേരളത്തിനായി കളിക്കും

0
asas

 

കൽപ്പറ്റ: മണിപ്പുരിലെ ഇംഫാലിൽ നടക്കുന്ന ദേശീയ സ്‌കൂൾ ഗെയിംസ് അണ്ടർ 19 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ വയനാട്ടുകാരനായ എം.ആർ.റിതുകൃഷ്ണൻ കേരളത്തിന് വേണ്ടി കളിക്കും. അമ്പലവയൽ ജിവിഎച്ച് എസ് എസ് പ്ലസ് ടു വിദ്യാർഥിയായ റിതുകൃഷ്ണൻ പറപ്പൂർ എഫ്. സി ക്ക് വേണ്ടി ദേശീയ അണ്ടർ 17 ഐ ലീഗ് ചാമ്പ്യൻഷിപ്പിലും, സംസ്ഥാന സുബ്ജൂനിയർ, ജൂനിയർ ചമ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലാ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.അമ്പലവയൽ നെല്ലാറച്ചാൽ മുരിക്കാനാട് വീട്ടിൽ രാധാകൃഷ്ണന്റെയും ശ്രീജമോളുടെയും മകനായ റിതുകൃഷ്ണൻ ഗാന്ധി സ്മാരക, എ. എഫ്. സി അമ്പലവയൽ എന്നീ ക്ലബ്ബുകളിലൂടെ സുജിത്ത് ചുള്ളിയോട്, അനീഷ് ഒ. ബി, ഡോ. ജംഷാദ് കെ സി എന്നിവരുടെ കീഴിൽ ആണ് പരിശീലനം നേടിയിരുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *