വയനാട് വൈബ്സ് സംഗീത വിരുന്നൊരുക്കി ടൂറിസം വകുപ്പ്
മാനന്തവാടി:വയനാട് വൈബ്സ് വയനാടിന്റെ പെരുമയും തനിമയും ലോകത്തോട് വിളംബരം ചെയ്യുന്ന സംഗീതവിരുന്നൊരുക്കി ടൂറിസം വകുപ്പ്.മാനന്തവാടി വള്ളിയൂര്‍കാവ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സംഗീത പരിപാടി പ്രമുഖ കലാകാരന്മാരുടെ സംഗീതപ്രകടനവും കൊണ്ട് ആസ്വാദകര്‍ക്ക് നവ്യനുഭവമായി മാറിയത്.ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ മന്ത്രി ഒ.ആര് കേളു അധ്യക്ഷനായി.ഹോസ്പിറ്റാലിറ്റി മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ നവീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വയനാടിന്റെ ടൂറിസം മികവ് ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക മാര്‍ക്കറ്റിംഗ് കാമ്പയിനുകളും പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു. വിനോദസഞ്ചാരികളുടെ വരവില്‍ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞ വര്‍ഷം വയനാടിനായി.
പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 25 കോടി രൂപയുടെ അധിക വരുമാനം നേടാനായി. ‘വയനാട് വൈബ്സ്’ ജില്ലയുടെ തനത് സംസ്കാരവും കലാ, സംഗീത പാരമ്പരവും ലോകത്തിന് മുന്നില്‍ എത്തിക്കും. വയനാട്ടിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വര്‍ഷം തോറും ‘വയനാട് വൈബ്സ്’ മാതൃകയിലുള്ള പരിപാടി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Leave a Reply