July 27, 2026

മേപ്പാടി വനമേഖലയിൽ കാട്ടാനയ്ക്കായി വ്യാപക തിരച്ചിൽ; കണ്ടെത്താനായില്ല

0
img_20250430_210556
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, മേപ്പാടി പിആർഒ, മേപ്പാടി ആർ ആർ ടി , വൈത്തിരി സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സ്റ്റാഫും, മുണ്ടക്കൈ സ്റ്റേഷൻ സ്റ്റാഫ്, എൻ എം ആർ വാച്ചർമാർ എന്നിവരടങ്ങുന്ന സംഘം എരുമക്കൊല്ലി, പൂളക്കുന്ന് സ്കൂൾ കുന്നു, ഇളമ്പലേരി, ചോലമല വനഭാഗങ്ങളിൽ കുങ്കി ആനകളെ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കാട്ടാനയുടെ സാന്നിധ്യം കണ്ടെത്താനായില്ല.

 

കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം അറിയിച്ചതിനെ തുടർന്നാണ് വനപാലകസംഘം തിരച്ചിൽ ശക്തമാക്കിയത്. കുങ്കി ആനകളെ ഉപയോഗിച്ച് വനത്തിന്റെ ഉൾഭാഗങ്ങളിൽ പോലും തിരച്ചിൽ നടത്തിയിട്ടും ആനയെ കണ്ടെത്താൻ സാധിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.

 

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാത്രികാല പട്രോളിംഗും കുങ്കി ആനകളെ ഉപയോഗിച്ചുള്ള തിരച്ചിലും നാളെയും തുടരുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *