June 18, 2026

വാര്‍ഡ് വിഭജനത്തിലെ അപാകത: കോളറാട്ടുകുന്ന് നിവാസികള്‍ കളക്ടര്‍ക്ക് പരാതി നല്‍കി

0
FGD
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: വാര്‍ഡ് വിഭജനത്തിലെ അപാകത പരിഹരിക്കുന്നതിന് നടപടി തേടി പുല്‍പ്പള്ളി പഞ്ചായത്തിലെ കോളറാട്ടുകുന്ന് നിവാസികള്‍ വാര്‍ഡ് മെംബര്‍ ജോഷി ചാരുവേലിലിന്റെ നേതൃത്വത്തില്‍ ജില്ലാ
കളക്ടര്‍ ഡി.ആര്‍. മേഘശ്രീക്ക് പരാതി നല്‍കി. 200ല്‍ അധികം പേര്‍ ഒപ്പിട്ടതാണ് പരാതി.കോളറാട്ടുകുന്ന് ഉള്‍പ്പെടുന്ന പുതിയ 16-ാം വാര്‍ഡില്‍ മടാപ്പറമ്പ് പ്രദേശം ഒഴിവാക്കിയശേഷം ജനസംഖ്യ 1,634 ആയിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്റെ 2025 ഏപ്രില്‍ 25ലെ ഉത്തരവ് പ്രകാരം അതിര്‍ത്തി പുനര്‍നിര്‍ണയിച്ചപ്പോള്‍ ജനസംഖ്യ 1,900 ആയി. പഞ്ചായത്ത് വാര്‍ഡുകളിലെ ശരാശരി ജനസംഖ്യയേക്കാള്‍ 17.52 ശതമാനം കൂടുതലാണിത്.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയതായി വാര്‍ഡ് മെംബര്‍ പറഞ്ഞു.

പഞ്ചായത്തിലെ കല്ലുവയല്‍ വാര്‍ഡില്‍ 1,720 ആയിരുന്ന ജനസംഖ്യ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചപ്പോള്‍ 1,485 ആയി. ഇത് വാര്‍ഡുകളിലെ ശരാശരി ജനസംഖ്യയേക്കാള്‍ 8.15 ശതമാനം കുറവാണ്. ഈ സാഹചര്യത്തില്‍ വാര്‍ഡുകള്‍ പഴയതുപോലെ നിലനിര്‍ത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. നടപടി ഉണ്ടാകുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *