April 28, 2026

വിദ്യാര്‍ത്ഥികള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചു

0
sdsd
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ :കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ ‘ഒപ്പം’ ആദിവാസി ഉപജീവനസഹായപദ്ധതിയുടെയും ചെമ്പട്ടി വായനശാലയുടെയും ഭാഗമായി പേരിയ ഗുരുകുല ബൊട്ടാണിക്കല്‍ സാങ്ച്വറി, ബാണാസുരസാഗര്‍ ഡാം എന്നിവിടങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്കായി പഠനയാത്ര സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ വേനല്‍ അവധികാല പഠന പ്രവര്‍ത്തങ്ങളുടെ ഭാഗമായിട്ടാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. ബാലവേദി പ്രസിഡന്റ് അര്‍ച്ചന ചന്ദ്രന്‍, സെക്രട്ടറി കൃഷ്ണപ്രിയ, ലൈബ്രറി കമ്മിറ്റി അംഗം ബിന്ദു സുനില്‍,വെറ്റിനറി യൂണിവേഴ്‌സിറ്റി റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്‌സ ജഗദീഷ്,ടീച്ച് ഫോര്‍ നേച്ചര്‍ ഫെല്ലോ സുശ്രുതന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *