June 18, 2026

ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കാം

0
IMG-20250606-WA0038(1)
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാൻ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ജില്ലയില്‍ സ്ഥിരതാമസക്കാരും വൈഫൈ സൗകര്യമുള്ള ഡിജിറ്റല്‍ എസ്എല്‍ആര്‍, മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസലൂഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരുമായിരിക്കണം.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടോഗ്രാഫറായോ പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫറായോ സേവനം അനുഷ്ഠിച്ചവര്‍ക്കു മുന്‍ഗണന. 2026 മാര്‍ച്ച് 31 വരെയായിരിക്കും പാനല്‍ കാലാവധി.

അപേക്ഷയും അനുബന്ധരേഖകളും തപാലിലോ നേരിട്ടോ നല്‍കാം. ഇ-മെയിലില്‍ സ്വീകരിക്കില്ല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാകരുത്.

പ്രവൃത്തി പരിചയം ഉൾപ്പെടെ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂണ്‍ 23 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവിൽ സ്റ്റേഷൻ കല്പറ്റ, വയനാട്, പിന്‍-673122 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടിക്കാഴ്ച്ച ജൂൺ 24 ന് രാവിലെ 11 മണിക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04936 202529.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *