July 3, 2026

കാട്ടിക്കുളം – പത്തനംതിട്ട- തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള കെ .എസ് .ആർ. ടി. സി സർവ്വീസ് നിർത്തിയതിൽ പ്രതിഷേധമുയരുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം –  പത്തനംതിട്ട- തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള കെ എസ് ആർ ടി സി ബസ് സർവീസ്   നിർത്തിയതിൽ പ്രതിഷേധമുയരുന്നു    .    പത്തനംതിട്ട ചാലക്കുടി  വഴി  തിരുനെല്ലി ക്ഷേത്രത്തിലേക്ക് വരുന്ന കെ എസ് ആർ ടി സി യുടെ ബസ് സർവീസ് മുന്നറിയിപ്പില്ലാതെ നിർത്തിയതിലാണ് പ്രതിഷേധമുയരുന്നത്. ഒരു മാസം മുൻപാണ് സർവീസ് ഒഴിവാക്കിയത് .നിലവിൽ മാനന്തവാടി വരെയെത്തി തിരുനെല്ലിയിൽ വരാതെ തിരിക്കുകയാണന്ന്  ആരോപണം. സ്ഥിരം യാത്രക്കാരനായ    താഴത്തുവയൽ ബാബു  കെ എസ് ആർ ടി സി എംഡി ടോമി തച്ചങ്കേരിയോട് പ്രതിഷേധം അറിയിച്ചു.   നഷടത്തിലായതിനാലാണ് തിരുനെല്ലി സർവീസ് നിർത്തിയതെന്നാണ് എംഡിയുടെ മറുപടി .എന്നാൽ യാത്രക്കാരൻ പറയുന്നത് എംഡിയെ ആരോതെറ്റ് ധരിപ്പിച്ചതാണന്നും  തിരുനെല്ലി ക്ഷേത്രം വരെ ബസിൽ വൻ തിരക്കാണന്നും ബബു പറഞ്ഞു ക്ഷേത്രത്തിലേക്കും പാരമ്പര്യ വൈദ്യശാലകളിൽ നിരവധി രോഗികൾ സ്ഥിരം  ബസിൽ വരാറുണ്ടെന്നും  ബാബു പറഞ്ഞു   .വസ്തുതകൾ പരിശോധിക്കാതെയാണ് ബസ് നിർത്തിയതെന്നും താമസിയാതെ പത്തനംതിട്ടയിൽ നിന്ന് തിരുനെല്ലി ക്ഷേത്രത്തിലേക്ക് വരാൻ പോകുന്ന സ്വകാര്യ ബസ് സർവീസിന് വേണ്ടി മനപൂർവ്വം ഒത്താശ ചെയ്യുന്നതിനാണ്  കെ എസ് ആർ ടി സി നിർത്തിയതാണന്നും ബാബു ആരോപിച്ചു സാർവീസ് പുനരാരംഭിക്ക മെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *