പ്രളയത്തിൽ തകർന്ന വയനാടിനെ ഉയർത്തി കൊണ്ട് വരാനായുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകണം
മാനന്തവാടി.പ്രളയത്തിൽ തകർന്ന വയനാടിനെ ഉയർത്തി കൊണ്ട് വരാനായുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകണമെന്നും ഇതിനായുള്ള പ്രവർത്തനങ്ങളാണ് ഗ്രാമബ്ലോക്ക് പഞ്ചായത്തുകൾ നടപ്പിലാക്കേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ
ഗ്രാമസഭകളുടെ പ്രവർത്തനങ്ങൾ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകണമെന്നും അവർ പറഞ്ഞു.
മാനന്തവടി ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാമസഭ സമാനമായ യോഗം ഉൽഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അവർ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
ഗീതാ ബാബു അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട്
കെ.ജെ.പൈലി,സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍മാസ്റ്റര്‍, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ തങ്കമ്മ യേശുദാസ്, കെ.കെ.എസി.മൈമൂന, മെമ്പര്‍മാരായ ദിനേശ് ബാബു, പ്രീതാ രാമന്‍, ബിന്ദു ജോണ്‍, ഫാത്തിമ ബീഗം, സതീഷ്‌കുമാര്‍, ഡാനിയല്‍ ജോര്‍ജ്ജ്, എം.പി.വത്സന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പദ്ധതി വിശദീകരണം വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കമര്‍ ലൈലയും, പദ്ധതി രൂപീകരണം സംബന്ധിച്ച വിശദീകരണം മംഗശ്ശേരി നാരായണനും നിര്‍വ്വഹിച്ചു. യോഗം ജി.ഇ.ഒ പ്രിന്‍സ് കോ-ഓഡിനേറ്റ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപ്കുമാര്‍ നന്ദി പറഞ്ഞു.





Leave a Reply