June 22, 2026

വയനാട് ബദല്‍ റോഡിനായി ഏഴുമണിക്കൂര്‍ കിടന്ന് പാട്ടുപാടി തൃശൂര്‍ നസീര്‍

0
Naseer
By ന്യൂസ് വയനാട് ബ്യൂറോ
പൂഴിത്തോട് ബദല്‍ റോഡിനായി ഏഴുമണിക്കൂര്‍ പാട്ടുപാടി തൃശൂര്‍ നസീര്‍
കൽപ്പറ്റ:  പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടു ഗിന്നസ് താരം തൃശൂര്‍ നസീറിന്റെ വേറിട്ട പ്രതിഷേധം. ജില്ലയിലേക്കുള്ള ചുരം ബദല്‍ റോഡുകളിലൊന്നായി പരിഗണിക്കപ്പെട്ട് പ്രവൃത്തി തുടങ്ങി പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട റോഡിനായാണ് കിടന്നും  നിന്നും ഏഴുമണിക്കൂര്‍ പാട്ടുപാടി പടിഞ്ഞാറെത്തറ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നസീര്‍ അധികൃതരുടെ ശ്രദ്ധക്ഷണിച്ചത്. വൈകുന്നേരം മൂന്നോടെയാണ് കിടന്നു കൊണ്ടുള്ള ഗാനാലാപം ആരംഭിച്ചത്. ഏഴുമണിയോടെ സംഗീതം പ്രത്യേകം തയാറാക്കിയ വേദിയിലേക്ക് മാറ്റി. വിവധ ഭാഷകളിലെ സിനിമാഗാനങ്ങളാണ് കരോക്കെ സംവിധാനമുപയോഗിച്ച് നസീര്‍ പാടിയത്. നഞ്ചന്‍കോട് റെയില്‍വേ നടപ്പിലാക്കുക, രാത്രിയാത്രാനിരോധനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ആഴ്ചകളില്‍ ബത്തേരിയിലും മാനന്തവാടിയിലും നസീര്‍ സംഗീതപരിപാടി നടത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *