പ്രസംഗ മത്സരത്തിൽ വിജയിച്ചാൽ 5000 രൂപ ക്യാഷ് അവാർഡ്.
റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര, ജില്ലയിലെ യുവതീയുവാക്കൾക്കായി പ്രസംഗ മത്സരം നടത്തുന്നു. ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള മത്സരങ്ങളിൽ 'രാജ്യസ്‌നേഹവും രാഷ്ട്ര നിർമ്മാണവും' എന്ന വിഷയത്തെ അധികരിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് മത്സരം. 2018 നവംബർ ഒന്നിന് 18 വയസ് പൂർത്തിയായവർക്കും 29 വയസ് കഴിയാത്തവർക്കും പങ്കെടുക്കാം. അപേക്ഷകർ മത്സരിക്കുന്ന ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് മത്സരിക്കാൻ അർഹതയില്ല. ജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 2000, 1000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ പ്രത്യേക മാതൃകയിലുള്ള അപേക്ഷ ഫോറത്തിൽ നവംബർ 28 നകം ജില്ലാ യൂത്ത് കോർഡിനേറ്റർ, നെഹ്‌റു യുവ കേന്ദ്ര, ചക്കാലക്കൽ ബിൽഡിംഗ്‌സ്, ഹോട്ടൽ ഹരിതഗിരിക്ക് സമീപം, കൽപ്പറ്റ, വയനാട് 673121 എന്ന വിലാസത്തിലോ റ്യര.ംമ്യമിമറ@ഴാമശഹ.രീാ എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ : 04936202330





Leave a Reply