June 21, 2026

റേഷൻ കാർഡ് അപേക്ഷ ഓൺലൈനിലൂടെ മാത്രം

0
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിൽ റേഷൻ കാർഡ് സംബന്ധമായ
എല്ലാ അപേക്ഷകളും ഓൺലൈനായി മാത്രമേ 
സ്വീകരിക്കുകയുളളൂ. അക്ഷയകേന്ദ്രങ്ങൾ
മുഖേനയോ, സിറ്റിസൺ ലോഗിൻ മുഖേനയോ അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റ്
ഔട്ട് ബന്ധപ്പെട്ട രേഖകൾ സഹിതം താലൂക്ക് സപ്ലൈ ഓഫീസുകളിൽ സ്വീകരിക്കും. 
ഓഫീസിൽ സമർപ്പിച്ച അപേക്ഷകളിൽ മറ്റ് താലൂക്കുകളിലേയ്‌ക്കോ, സംസ്ഥാനങ്ങളിലേയ്‌ക്കോ
റേഷൻ കാർഡോ, അംഗങ്ങളെയോ മാറ്റുന്നതിനുളള റിഡക്ഷൻ സർട്ടിഫിക്കറ്റുകൾ, സറർ സർട്ടിഫിക്കറ്റുകൾ എന്നിവ ഇപ്പോൾ വിതരണം ചെയ്യുന്നു്. മറ്റ് അപേക്ഷകളിലുളള റേഷൻ കാർഡ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക്
സപ്ലൈ ഓഫീസർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *