May 10, 2026

വൈദ്യുതി ബോർഡ് ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തന സമയം കുറക്കുന്നു

0
01
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലയിലെ വൈദ്യുതി ബോർഡിന്റെ ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തന സമയം ജനുവരി 1 മുതൽ രാവിലെ 9 മണി മുതൽ വൈകീട്ട് 3 മണി വരെയാക്കി ചുരുക്കുന്നു. നിലവിൽ രാവിലെ 8 മുതൽ വൈകീട്ട് 6 മണി വരെയാണ് പ്രവർത്തന സമയം. ഉപഭോക്താക്കളെ ഇത് പ്രതികൂലമായി ബാധിക്കും. ജില്ലയിൽ മുട്ടിൽ, വൈത്തിരി, പടിഞ്ഞാറത്തറ, വെള്ളമുണ്ട, കാട്ടിക്കുളം, തവിഞ്ഞാൽ, പാടിച്ചിറ, കോറോം എന്നീ സെക്ഷൻ ഓഫീസുകളിലാണ് പരിഷ്‌കാരം നടപ്പിൽ വരുന്നത്.കൂടാതെ എല്ലാ സെക്ഷനുകളിലും 2000 രൂപയിൽ കൂടുതലുള്ള ഗാർഹികേതര ബില്ലുകൾ സ്വീകരിക്കുന്നത് ജനുവരി 1 മുതൽ നിർത്തലാക്കുന്നു. ഈ ഉപഭോക്താക്കളുടെ ബില്ലുകൾ ഓൺ ലൈൻ ആയിമാത്രമെ സ്വീകരിക്കുകയുള്ളു. ഇത് മൂലം വൈദ്യുത ബോർഡിലെ ക്യാഷ്യർ തസ്തികകൾ പകുതിയായി കുറയുകയും നിലവിലുള്ളവരുടെ ജോലി ഭാരം ഇരട്ടിയാകുകയും ചെയ്യുന്നു.ജോലി സമയത്തിന് മുമ്പും ശേഷവും വൈദ്യുത ബിൽ അടച്ചിരുന്ന സാധാരണക്കാരായ ജനങ്ങളെ ഈ നടപടി ബുദ്ധിമുട്ടിലാക്കുന്നു.കൂടാതെ 2019 ജനുവരി 1 മുതൽ 2000 രൂപയും അതിന് മുകളിലുള്ള തുകയും ക്യാഷ് കൗണ്ടറിൽ നേരിട്ട് സ്വീകരിയ്ക്കാതെ ചെക്കായോ ഓൺലൈൻ പേയ്‌മെൻറായോ മാത്രമെ സ്വീകരിയ്ക്കുകയുള്ളു എന്ന തീരുമാനവും ജനങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നു. കേന്ദ്ര-കേരള സർക്കാരുകളുടെ ഇത്തരം ജനദ്രോഹ നടപടികൾ അവസാനിപ്പിയ്ക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ(ഐ എൻ ടി യു സി) സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണം ഉദ്ഘാഘാട ചെയ്തു കൊണ്ട് വയനാട് ജില്ലാ പ്രസിഡൻന്റും മുൻ എംഎൽഎയുമായ എൻ.ഡി. അപ്പച്ചൻ ആവശപ്പെട്ടു.കൽപ്പറ്റ ഡിവിഷൻ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണയിൽ സംസ്ഥാന സെക്രട്ടറി കെ.എം.ജംഹർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബേബി പ്രശാന്ത്, ട്രഷറർ എൽദോ കെ ഫിലിപ്പ്, ഡിവിഷൻ സെക്രട്ടറി എ.കെ.സുനിൽ, ഡിവിഷൻ പ്രസിഡന്റ് പി.ജി.രമേശൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *