വയനാടൻ ഭക്ഷണത്തിന്‍റെ രുചിക്കൂട്ടുകൾ സമ്മാനിച്ച കുടുംബശ്രീ ഭക്ഷ്യമേളയിൽ വൻജനതിരക്ക്
കൽപ്പറ്റ: ഭക്ഷണത്തിന്റെ പുതുമായാർന്ന രുചിക്കൂട്ടുകൾ സമ്മാനിച്ച് കുടുംബശ്രീ ഭക്ഷ്യമേളയിൽ രണ്ടാം ദിനവും ഗംഭീര ജനത്തിരക്ക്. കുടുംബശ്രീ ജില്ലമിഷന്‍റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ വിജയാ പമ്പ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. താളും തകരയും എന്ന്‍ പേരിട്ട ഭക്ഷ്യ മേള ആദ്യ ദിനം തന്നെ ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റി. 12 സ്റ്റാളുകളിലായി വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും കാറ്ററിംഗ് യൂണിറ്റുകളിൽ നിന്നുമുള്ള സംരംഭകരാണ് പങ്കെടുക്കുന്നത്. മേളയിൽ തയ്യാറാക്കുന്ന വിഭവങ്ങൾ നിമിഷ നേരംകൊണ്ട് തീർന്നു പേകുന്നതാണ് പലർക്കും നിരാശയുളവാക്കുന്നത്.
പാരമ്പര്യത്തനിമയും പുതുമയും ഒത്ത് ചേർന്ന നിരവധി വിഭവങ്ങളാണ് ഭക്ഷ്യമേളയിലുള്ളത്. ഒരോ ദിവസവും പ്രത്യേക ഭക്ഷയിനങ്ങളിൽ പ്രത്യേക വിഭങ്ങൾ തയ്യാറാക്കുന്ന പ്രത്യേക കൗണ്ടർ മേളയിൽ ഏർപ്പടുത്തിയിട്ടുണ്ട്. മലബാറുകാരുടെ തനത് വിഭവമായ പിടിയും കോഴിയും എറെയാളുകളെ ആകർഷിച്ചിരുന്നു. കൂടാതെ കഞ്ഞി, താള്, തോരൻ, വിവിധയിനം പുട്ടുകൾ , കൂട്ടു വിഭവങ്ങൾ , തട്ടു ദോശ, കൊഴുക്കട്ട, ഔഷധക്കഞ്ഞി, ചുട്ടപപ്പടം, ബീഫ് അട, മധുര അട, പാൽക്കാപ്പി, മിക്‌സഡ് പുഴുക്ക്, മീൻ കറി, പിടി കോഴിക്കറി, കപ്പ ബിരിയാണി, നാടൻ ഊണ്, ചിക്കൻ റോൾ, മീൻപത്തിരി, അടപായസം, ക്യാരറ്റ് പായസം, വിവധയിനം ജ്യൂസുകൾ എന്നിവയും മേളയിലെ പ്രത്യേക ശ്രദ്ധ ലഭിച്ച ഇനങ്ങളായിരുന്നു.
ഉച്ചഭക്ഷണത്തിനാണ് മേളയിൽ ഏറ്റവും വലിയ തിരക്കനുഭവപ്പെടുന്നത്. കൽപ്പറ്റയിൽ പ്രവർത്തിക്കു കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഇലക്കറികളും തോരനും രസവും മോരുമടക്കമുള്ള നാടൻ ഉച്ചഭക്ഷണമൊരുക്കുന്നത്.





Leave a Reply