September 12, 2026

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 16,17 തീയ്യതികളില്‍

0
site-psd-381
By ന്യൂസ് വയനാട് ബ്യൂറോ

റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 16, 17 തീയ്യതികളില്‍ മുട്ടില്‍ ഡബ്ല്യൂഒവിഎച്ച്എസില്‍ നടക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളില്‍ സബ്ജില്ലാ തലങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിദ്യാര്‍ത്ഥികളാണ് ജില്ലാ ശാസ്‌ത്രോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.മുട്ടില്‍ ഡബ്ല്യഎംഒ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അയിഷ കാര്യങ്ങല്‍ അധ്യക്ഷയായി.മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി മുട്ടില്‍ ഡബ്ല്യൂഒവിഎച്ച്എസില്‍ വെള്ളിയാഴ്ച സംഘാടക സമിതി രൂപീകരിച്ചു.

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ടി സിദ്ധിഖ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക്, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പൊലീസ് സൂപ്രണ്ട് തപോഷ് ബസുമതാരി എന്നിവര്‍ രക്ഷാധികാരികളായി രൂപം നല്‍കിയ സംഘാടക സമിതിയുടെ അധ്യക്ഷന്‍ ടി സിദ്ധിഖ് എംഎല്‍എയാണ്. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 12 സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. വിവിധ അധ്യാപക സംഘടനകള്‍ക്കാണ് കമ്മിറ്റികളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇവയുടെ കണ്‍വീനര്‍മാര്‍, ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍ തുടങ്ങിയവരെയും സംഘാടക സമിതി രൂപീകരണ യോഗത്തില്‍ തെരഞ്ഞെടുത്തു. മേളയുടെ ബജറ്റ് ഉള്‍പ്പെടെയുള്ള മറ്റ് സംഘാടന കാര്യങ്ങളും ചര്‍ച്ച ചെയ്തു.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ നിഷ സുധാകരന്‍, മേരി സിറിയക്, നസീമ, വാര്‍ഡ് മെമ്പര്‍മാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി വി മന്‍മോഹന്‍, ഡെപ്യൂട്ടി കളക്ടര്‍ മിനി കെ തോമസ്, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *