കൈപ്പഞ്ചേരി അങ്കണവാടി ഉദ്ഘാടനം ചെയ്തു
ബത്തേരി: ബത്തേരി നഗരസഭയുടെ തനത് ഫണ്ട് 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കൈപ്പഞ്ചേരി അങ്കണവാടി നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ. രമേശ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി പൗലോസ് അധ്യക്ഷനായി.ഡിവിഷന് കൗണ്‍സിലര്‍ ജംഷീര്‍ അലി സ്വാഗതം അറിയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ലിഷ ടീച്ചര്‍, കെ. റഷീദ്, ഷാമില ജുനൈസ്, ടോം ജോസ് എന്നിവരും കൗണ്‍സിലര്‍മാരായ പ്രിയ വിനോദ്, സുമതി, ബിന്ദു പ്രമോദ്, ഷീബ ചാക്കോ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശ്രുതി കെ.വി, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കൂടാതെ, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായി ആശംസകള്‍ അറിയിച്ചു. നഗരസഭയുടെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് മികച്ച പഠന-വളര്‍ച്ചാ അന്തരീക്ഷം ഒരുക്കാനായുള്ള വലിയ മുന്നേറ്റമായി പുതിയ അങ്കണവാടിയുടെ നിര്‍മ്മാണം മാറുമെന്നും. വിദ്യാഭ്യാസവും കുട്ടികളുടെ ക്ഷേമവും മുന്‍ഗണനയില്‍ തന്നെ തുടരുന്നുണ്ടെന്നത് നഗരസഭാ ചെയര്മാന് അറിയിച്ചു .നന്ദി പ്രസംഗം സ്മിത തോമസ് നിര്‍വഹിച്ചു.




Leave a Reply