മൊതക്കര കാട്ടുനായ്ക്ക ഉന്നതിയില്‍ വയോജനദിനം ആചരിച്ചു
മൊതക്കര:വെള്ളമുണ്ട മൊതക്കരയിലെ കാട്ടുനായ്ക്ക ഉന്നതിയില്‍
അന്താരാഷ്ട്ര വയോജനദിനം ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി കേക്ക് മുറിച്ച് മുതിര്‍ന്ന പൗര കെ. അമ്മിണിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. എം അനില്‍ കുമാര്‍ അധ്യക്ഷനായി.അഡ്വ. കെ.എം അഹ്‌മദ് രിഫായി വയോജനദിന സന്ദേശം നല്‍കി.
ആര്‍.എസ്.സി യു.എ.ഇ നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ഷിഹാബുദീന്‍ ജിഫ്രി തങ്ങള്‍ ഊജംപദവ്, കെ. ജാനു,മാരന്‍ ഇരണാക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.സമൂഹത്തിന് വയോജനങ്ങള്‍ നല്‍കിയ സേവനങ്ങളെയും സംഭാവനകളെയും അംഗീകരിക്കുക, വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുക, അവഹേളിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് തടയുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍.





Leave a Reply