May 2, 2026

2020-21 ലെ പ്ലാന്റ് ജിനോം സേവിയര്‍ റിവാര്‍ഡ് സുനില്‍ കുമാര്‍ ഏറ്റുവാങ്ങി

0
site-psd-63
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:കര്‍ഷകര്‍ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിവാര്‍ഡായ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ് വയനാട് ചീരാല്‍ സ്വദേശി സുനില്‍ കുമാര്‍ ഏറ്റുവാങ്ങി.ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നുമാണ് അദ്ദേഹം റിവാര്‍ഡ് സ്വീകരിച്ചത്. കേന്ദ്രകൃഷിമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ്‌റൈറ്റ്‌സ് അഥോറിറ്റിയാണ്
റിവാര്‍ഡ് നല്‍കുന്നത്.പരമ്പരാഗത കര്‍ഷകനായ സുനില്‍ കുമാര്‍ ഇത്തവണ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള 2 ഇനങ്ങളായ ലൈസയും ദേവ മല്ലിഗയുമാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്.

ഛത്തീസ്ഗഡിന്റെ ഇനമാണ് ‘ലൈസ’. കേരളത്തില്‍ ആദ്യമായിട്ടാണ് ഈ ഇനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ഇത് കൂടാതെ സുനില്‍ 200 ല്‍ അധികം നാടന്‍ നെല്‍ വിത്തിനങ്ങള്‍ സംരക്ഷിക്കുകയും മറ്റ് കര്‍ഷകര്‍ക്ക് കൈമാറ്റവും ചെയ്തു വരുന്നുണ്ട്. വിവിധ ഇനം കാച്ചില്‍, മഞ്ഞള്‍, ഇഞ്ചി, നാടന്‍ പച്ചക്കറികള്‍, പച്ചക്ക് തിന്നുന്ന കപ്പ ചേമ്പും പച്ചവെള്ളത്തില്‍ 30 മിനിറ്റ് നേരമിട്ടാല്‍ ചോറാകുന്ന മാജിക് റൈസും സുനിലിന്റെ കാര്‍ഷിക പരീക്ഷണങ്ങളിലുണ്ട്.

BSC,MSC മറ്റ് കര്‍ഷകരുടെയും കൃഷി പഠനശാലയും കൂടിയാണ് സുനിലിന്റെ കൃഷിയിടം. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് 2020-21 ലെ പ്ലാന്റ് ജിനോം സേവിയര്‍ റിവാര്‍ഡ് സുനിലിനെ തേടിയെത്തിയത്.ഭാര്യ നിഷയും, മക്കളായ അമല്‍ജിത്ത്, അമയ, ആത്മിക എന്നിവരും പൂര്‍ണ പിന്തുണയുമായി സുനിലിനോടൊപ്പം ഉണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *