ജില്ലയിലെ പ്രധാന അറിയിപ്പുകൾ
ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്സി, ഷൂ, സ്പൈക്ക് മുതലായവ വിതരണം ചെയ്യുന്നതിനും വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. 30 ഷൂസ്, 15 സ്പൈക്ക്, അഞ്ച് കബഡി ഷൂ, 108 അത്ലറ്റിക് ജഴ്സി – ഷോട്സ്, 54 അത്ലറ്റിക് ടൈറ്റർ, എട്ട് സ്വിമ്മിങ് സ്യൂട്ട്, 10 അപ്പർ- ലോവർ എന്നിവയാണ് വിതരണം ചെയ്യേണ്ടത്.
ഒക്ടോബർ 17 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളെ കൊണ്ട് പോയി തിരികെ എത്തിക്കുന്നതിനുമായി 60 സീറ്റുള്ള എസി, നോൺ എസി ടൂറിസ്റ്റ് ബസുകൾ, ട്രാവലർ എന്നിവ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ക്വട്ടേഷൻ നൽകാം. ക്വട്ടേഷനുകൾ ഒക്ടോബർ 10 ഉച്ചയ്ക്ക് രണ്ടിനകം സീനിയർ സൂപ്രണ്ട്, ജി.എം.ആർ.എസ് ചിത്രമൂല, കണിയാമ്പറ്റ പി.ഒ, പിൻ – 67 3124 എന്ന വിലാസത്തിൽ ലഭ്യമാകണം. ഫോൺ – 04936 284818
ലേലം
വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8547602856, 8547602858, 04936 221562 എന്ന നമ്പറുകളിലോ timberdepot121@gmail.com എന്ന മെയിലിലോ ബന്ധപ്പെടാം.
ക്വിസ് മത്സരം
സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 13ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രണ്ടുപേരടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ കോളജ് പ്രിൻസിപ്പൽ അല്ലെങ്കിൽ വകുപ്പ് മേധാവിയുടെ ശുപാർശ സഹിതം ഒക്ടോബർ 8 വൈകിട്ട് അഞ്ചിനകം ildm.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8547610005 എന്ന നമ്പറിലോ mbadmildm@gmail.com എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
പ്ലേസ്മെന്റ് ഡ്രൈവ്
മാനന്തവാടിയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഒക്ടോബർ 18ന് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകർക്കും തൊഴിലുടമകൾക്കും അവസരങ്ങൾ ലഭിക്കുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോൺ – 9495999669, 7306159442





Leave a Reply